Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karunagappally

Kollam

ക​രു​നാ​ഗ​പ്പ​ള്ളി​യെ വി​ദ്യാ​ഭ്യാ​സ ഹബ്ബാക്കി മാ​റ്റും: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി​യെ വി​ദ്യാ​ഭ്യാ​സ ഹബ്ബാ​ക്കി മാ​റ്റു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. ക​രു​നാ​ഗ​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, മോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക്, ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നി​വ​യെ​ല്ലാ​മു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി ഇ​തി​ന് അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​ണ്. ഈ ​മൂ​ന്ന് കോ​ള​ജു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​ന് ബ​ഹു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ള്‍ വേ​ണ​മെ​ന്ന സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ​യു​ടെ അ​ഭി​പ്രാ​യ​മു​ള്‍​ക്കൊ​ണ്ട് കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ര്‍​ട്‌​സ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി മ​ന്ത്രി​യും എം​എ​ല്‍​എ​യും വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന​തി​നും വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​വി​ടേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ പ്രേ​ര​ണ ന​ല്‍​കു​ന്ന ത​ര​ത്തി​ലും അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ പ​റ​ഞ്ഞു. ഐ​എ​ച്ച്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ജേ​ഷ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ്മി​താ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്കം; ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്ക​വും ക​ടു​ത്ത വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​വും പ​തി​വാ​കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ യാ​തൊ​രു സ​മ​യ​ക്ര​മ​വു​മി​ല്ലാ​തെ നി​ര​ന്ത​രം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന​ത് ജ​ന​ങ്ങ​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

വൈ​ദ്യു​തി മു​ട​ങ്ങു​മ്പോ​ള്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി ക​രു​നാ​ഗ​പ്പ​ള്ളി വൈ​ദ്യു​തി ഭ​വ​ന്‍ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​ധാ​ന പ​രാ​തി.

മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം വൈ​ദ്യു​തി തി​രി​ച്ചെ​ത്തി​യാ​ലും രൂ​ക്ഷ​മാ​യ വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാത്രി ഏ​ഴു മു​ത​ല്‍ 11വ​രെ വോ​ള്‍​ട്ടേ​ജ് തി​ക​ച്ചും കു​റ​ഞ്ഞ നി​ല​യി​ലാ​യി​രി​ക്കും. ലൈ​റ്റു​ക​ള്‍ തെ​ളി​ഞ്ഞാ​ലും തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ പോ​ലും വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.
തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന ക​റ​ന്റ് ക​ട്ടും വോ​ള്‍​ട്ടേ​ജി​ലെ വ​ലി​യ വ്യ​തി​യാ​ന​ങ്ങ​ളും മൂ​ലം വീ​ടു​ക​ളി​ലെ ഫ്രി​ഡ്ജ്, ടി.​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കേ​ടാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ജിം ​സ​ന്തോ​ഷി​ന്‍റെ ച​ര​മ വാ​ർ​ഷി​കം; ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ

കരുനാഗപ്പള്ളി: പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് വീണ്ടും ഗുണ്ടാസംഘങ്ങൾ. ഗുണ്ടാ നേതാവ് ജിം സന്തോഷിന്‍റെ ചരമവാര്‍ഷികത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ ഫ്‌ളക്‌സ്ബോർഡുകൾ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്‍റെ പ്രതികാരത്തിന്‍റെ തുടക്കമാണ് എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. 27 ആണ് ജിം സന്തോഷിന്‍റെ ചരമദിനം. ഇതിന്‍റെ ഭാഗമായാണ് ബോർഡ് എന്നു കരുതുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില്‍ ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അലുവ അതുലും സംഘവുമായിരുന്നു കൊലപാതകത്തിനു പിന്നില്‍.

അതേസമയം, അലുവ അതുല്‍ കൊലക്കേസ് പ്രതികളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പത്ത് പ്രതികളുടെ വീട്ടിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. അതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

മുഖ്യപ്രതി ഉള്‍പ്പെടെ കൃത്യത്തില്‍ പങ്കെടുത്തവരും സഹായിച്ചവരുമായി 10 പേരുടെ അറസ്റ്റ് ആണ് പോലീസ് രേഖപെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ് അലുവ അതുലിന്‍റേത് എന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം തുടരുന്നു.

എന്നാല്‍, സന്തോഷ് വധത്തിനു അതുലിന്‍റെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് വധത്തിനു ശേഷം കടത്തൂര്‍ സംഘത്തിലെ അനീറെന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനു പ്രകോപനമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രദേശത്തു ഗുണ്ടാ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ​ട്ടാ​പ​ക​ൽ ഗു​ണ്ടാ നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ജിം ​സ​ന്തോ​ഷ് വ​ധ​ക്കേ​സ് പ്ര​തി അ​ലു​വ അ​തു​ലി​നെ​യാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ശേ​ഷം മ​ട​ങ്ങി പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ആ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല.

അ​ലു​വ അ​തു​ലി​നെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി സ്റ്റേ​ഷ​നി​ലെ​ത്തി മ​ട​ങ്ങി​പോ​കും വ​ഴി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് ആ​ദ്യം ജിം ​സ​ന്തോ​ഷി​നെ​യും ഇ​പ്പോ​ൾ അ​ലു​വ അ​തു​ലി​ന്‍റെ​യും ജീ​വ​നെ​ടു​ത്ത​ത്.
‌
അ​ലു​വ അ​തു​ൽ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ജിം ​സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും കൊ​ല്ലം ജി​ല്ലാ ജ​യി​ൽ വാ​ർ​ഡ​ൻ അ​ഭി​ലാ​ഷി​നെ മ​ർ​ദി​ച്ച കേസിലും പ്രതിയാണ്. സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ലെ ക​മ്പ്യൂ​ട്ട​റും അ​ലു​വ അ​തു​ൽ ത​ല്ലി ത​ക​ർ​ത്തി​രു​ന്നു. ജ​യി​ലി​ൽ പോ​ലും അ​തു​ലി​ന്‍റെ ക്രൂ​ര​ത പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്‍റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്‍റെ പേരിലും കേസ് നേരിട്ടിരുന്നു.

ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ജിം ​സ​ന്തോ​ഷ് എ​ന്നു വി​ളി​ക്കു​ന്ന ഗു​ണ്ടാ​നേ​താ​വ് സ​ന്തോ​ഷി​നെ​യാ​ണ് 2025 മാ​ർ​ച്ച് 27ന് ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ മ​റ്റൊ​രു ഗു​ണ്ടാ നേ​താ​വി​നെ കു​ത്തി​യ കേ​സി​ല്‍ സ​ന്തോ​ഷ് റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ​തിനു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ടി​യ​ർ ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ടി​യ​ർ ഗ്യാ​സ് പ​രി​ശീ​ല​ന​ത്തി​നി​ട​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ക്ക്. ടി​യ​ർ ഗ്യാ​സ് പൊ​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ച​വ​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​സ്ഥ​ർ​ക്കും, ഒ​രു പു​രു​ഷ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്ഡി​വി​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ടി​യ​ർ ഗ്യാ​സ് ആ​ദ്യം ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ പൊ​ട്ടി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വീ​ണ്ടും ലോ​ഡ് ചെ​യു​മ്പോ​ഴാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി അ​റി​യി​ച്ചു.

Latest News

Corehub Up